
അടിമാലി : സർദാർ പട്ടേൽ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസേർച്ച് ആൻഡ് ഡവലപ്പ്‌മെന്റൽ സ്റ്റഡീസിന് കീഴിൽ പ്രവർത്തിക്കുന്ന സോഷ്യോ ഇക്കണോമിക് എൻവോൺമെന്റ് ഡവലപ്‌മെന്റ്ര് സൊസൈറ്റിയുടെ ( സീഡ്)ഗുണഭോക്തൃസംഗമം നടത്തി.ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് നിർവഹിച്ചു. അമ്പത് ശതമാനം സബ്‌സിഡി തുകയ്ക്ക് ശേഷമുള്ള പണമടച്ച് ബുക്ക് ചെയ്ത 91വനിതകൾക്ക് സ്‌കൂട്ടികളും, ഫലവൃക്ഷ തൈകൾക്ക് അപേക്ഷ നൽകിയ 100 പേർക്ക് തൈകളും വിതരണം ചെയ്തു.നാഷണൽ കോർഡിനേറ്റർ അനന്ദു കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ , സീഡ് സൊസൈറ്റി പ്രസിഡന്റ് സുനി കുര്യൻ, സെക്രട്ടറി സൂസൻ ജോസ്, ട്രഷറർ ഷൈല ജോസ്, പോൾ മാത്യു,പ്രൊമോട്ടർ സി.വി ജേക്കബ് ,എന്നിവർ പങ്കെടുത്തു.