
അടിമാലി: നിയന്ത്രണംവിട്ട കാർ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരുക്ക്.കടത്തിണ്ണയിൽ നിൽക്കുകയായിരുന്ന പ്ലാമല ആദിവാസി ക്കുടിയിലെ രാമകൃഷ്ണനാണ് (59 ) പരുക്കേറ്റത്. അടിമാലി താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷംഎറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഇന്നലെ വൈകീട്ട് 4.15 ഓടെയായിരുന്നു സംഭവം. അടിമാലി കുരങ്ങാട്ടി റോഡിൽ അപ്‌സര ജംഗ്ഷനിലെ കടയിലേക്ക് കുത്തനെയുള്ള ഇറക്കം ഇറങ്ങി വന്ന വിനോദ സഞ്ചാരികളുടെ കാർ നിയന്ത്രണം വിട്ട് പാഞ്ഞ് കയറുകയായിരുന്നു.മൂന്നാർ സന്ദർശിച്ചു മടങ്ങിയ തിരുവനന്തപുരം സ്വദേശികളായ രണ്ടു കുട്ടികളടക്കമുള്ള ആറു പേരാണ് കാറിലുണ്ടായിരുന്നത്. ആർക്കും പരുക്കില്ല. തിരികെ വരും വഴി മാങ്കുളം, ആനക്കുളം എന്നീ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം കുരിശുപാറ വഴി അടിമാലി ടൗണിലേക്കെത്തുന്നതിനിടെയായിരുന്നു അപകടം.