arattu-rajakadu

രാജാക്കാട് : ശ്രീമഹാദേവർ ക്ഷേത്രത്തിലെ തിരുത്സവംആറാട്ടോട് കൂടി സമാപിച്ചു. 6 ദിവസം നീണ്ടുനിന്ന ഉത്സവത്തിൽ ഓരോ ദിവസവും ആയിരകണക്കിന് ആളുകൾ അന്നദാന ചടങ്ങിൽ പങ്കെടുത്തു. ജാതിമത ഭേദമന്യേ നാനാദേശങ്ങളിൽ നിന്നും ഭഗവത് പ്രസാദമായ അന്നദാനം കഴിക്കാൻ ഒഴുകിയെത്തിയിരുന്നു. . ബിനു കുന്നേലിന്റെ നേതൃത്വത്തിൽ ഉള്ള പത്തോളം മെയിൻ പാചകക്കാരും അവരെ സഹായിക്കാനായി നൂറോളം സഹപരിചാരക്കാരും രാപകൽ ഭേദമന്യേയാണ് ഇതിന് വേണ്ടി പ്രവർത്തിച്ചത്. രാജാക്കാട് പൂരത്തിന് രാജാക്കാട് അക്ഷരാർത്ഥത്തിൽ പതിനായിരങ്ങളെകൊണ്ട് നിറഞ്ഞു കവിഞ്ഞപ്പോൾ രാജാക്കാട് പൂരം മതസൗഹാർദത്താൽ കേരളത്തിന് തന്നെ മാതൃകയായി. പ്രശസ്ത ഗജവീരന്മാരായ വൈലശ്ശേരി അർജുനനും ചുരൂർമഠം രാജശേഖരനും കരിമണ്ണൂർ ഉണ്ണികൃഷ്ണനും ഭഗവാന്റെ തിടമ്പേറ്റി വന്നപ്പോൾ തൃശൂർ മേളപ്രമാണി ചൊവ്വല്ലൂർ മോഹനവാര്യരുടെ നേതൃത്വത്തിലുള്ള 105 കലാകാരന്മാർ ചെണ്ടയിൽ വിസ്മയം തീർത്തു. ഘോഷയാത്ര ക്ഷേത്രസന്നിധിയിൽ എത്തിപ്പോൾ ക്ഷേത്രമുറ്റത് മേളപെരുമായിലും വ്യത്യസ്ത വർണങ്ങളാൽ വിവിധ നിറങ്ങളിലും നിലകളിലുമുള്ള കുടകൾ വാനിലുയർന്നപ്പോൾ തൃശൂർ പൂരത്തിന് സമമെന്നപോലെ ആഘോഷത്താൽ ആർപ്പുവിളിച്ചു രാജാക്കാട് മഹാദേവർ ക്ഷേത്രത്തിലെ രാജാക്കാട് പൂരം. ഭഗവാന്റെ ആറാട്ട് നടത്തി മഹാഗുരുതിക്ക് ശേഷം കോടിയിറങ്ങി ഉത്സവം അവസാനിച്ചപ്പോൾ ഭക്തജനങ്ങൾ കൂപ്പുകൈകളോടെ ഭഗവാനെ വണങ്ങി യാത്രയായി.