cheleri

കണ്ണൂർ: രാജ്യത്തിന്റെ ഭരണഘടനയെ നരേന്ദ്ര മോദി കോൾഡ് സ്റ്റോറേജിലേക്ക് മാറ്റിയെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി . യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ കണ്ണൂർ നിയോജക മണ്ഡല പര്യടനം തലമുണ്ട വായനശാല പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ ഗ്യാരന്റി എന്നത് രാജ്യത്തിന്റെ ജനാധിപത്യമാണ്.ഇന്ത്യയുടെ സൗന്ദര്യം ഭരണഘടനയാണ്. പ്രതിപക്ഷവേട്ടയാണ് മോദി ലൈൻ. നരേന്ദ്ര മോദിയുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിച്ച രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ നിരന്തരം വേട്ടയാടി.സർക്കാരിന്റെ വീഴ്ചകളെ മറച്ചുവെക്കാൻ പൗരത്വ നിയമ ഭേദഗതിയെ മറയാക്കുകയാണ് സി.പി.എമ്മും, എൽ.ഡി.എഫുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.നേതാക്കളായ കെ.പ്രമോദ്, കെ.പി.താഹിർ ,സബോദ് , പി.സി അഹമ്മദ് കുട്ടി,ടി.ഒ.മോഹനൻ,എം.പി.മുഹമ്മദ്ദലി,വി.വി.പുരഷോത്തമൻ, സി വി.ഗോപിനാഥ് ,ശ്രീജ മടത്തിൽ ,കട്ടേരി നാരായണൻ ,തുടങ്ങിയവർ പങ്കെടുത്തു