ep-

കാസർകോട്: രാജ്യത്ത് ഏകകക്ഷി ഭരണത്തിന്റെ അമിതാധികാര പ്രവണതക്കെതിരെയും സമൂഹത്തിൽ അകൽച്ച സൃഷ്ടിക്കുന്ന നയത്തിനെതിരെയും ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. എൻ.സി.പി (എസ് ) കൈകമ്പയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാജ്യം അപകടത്തിലാകുന്ന അവസ്ഥ തിരിച്ചറിഞ്ഞ് മറുപടി നൽകാനുള്ള തിരഞ്ഞെടുപ്പാണ് വരുന്നത്. അദ്ദേഹം പറഞ്ഞു. ഇനിയൊരു തെരഞ്ഞെടുപ്പ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പാണിത്. ഫാസിസ്റ്റ് ഭീകരതയാണ് രാജ്യത്ത് നടമാടുന്നത്. ഈ അപകടം തിരിച്ചറിയാൻ ഇന്ത്യൻ ജനതക്ക് കഴിഞ്ഞില്ലെങ്കിൽ രാജ്യത്തിന്റെ ഭാവി ഇരുളടഞ്ഞതാകും. സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയെ ഡൽഹിയിലെ 7 സീറ്റ് കയ്യടക്കാനുള്ള ലക്ഷ്യത്തോടെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടാൻ ഗൂഡതന്ത്രം പ്രയോഗിച്ചവരാണ് കേന്ദ്രം ഭരിക്കുന്നവരെന്നും ഇ.പി.ജയരാജൻ പറഞ്ഞു.