nda-

കാസർകോട് :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 35 ദിവസമായി ദേശീയപാത സമരസമിതി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൻ.ഡി.എ ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി എം.എൽ അശ്വിനി സമരപ്പന്തലിലെത്തി. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ദേശീയപാത അധികൃതരുടെയും കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തുന്നതിലും ‌ഡി.പി.ആറിലെയും കുറവുകൾ ചൂണ്ടികാട്ടി പരിഹാരം ഉണ്ടാക്കുന്നതിലും നിലവിലെ എംപി കാട്ടിയ അനാസ്ഥയാണ് പല പ്രശ്നങ്ങൾക്കും കാരണമെന്ന് എം.എൽ. അശ്വിനി പറഞ്ഞു. റോഡ് മുറിച്ച് കടക്കാൻ പ്രത്യേകക്രമീകരണം ഒരുക്കുക എന്നതുൾപ്പെടെയുള്ള മാനുഷിക ആവശ്യങ്ങൾക്ക് ഐക്യദാർഢ്യം നൽകുമെന്നും എം.എൽ അശ്വിനി പറഞ്ഞു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വിജയ് കുമാർ റൈ, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ബി.എം.ആദർശ് , മണ്ഡലം വൈസ് പ്രസിഡന്റ് യാദവ ബഡാജെ, സംസ്ഥാന കൗൺസിൽ അംഗം ഹരിശ്ചന്ദ്ര മഞ്ചേശ്വർ എന്നിവരും കൂടെയുണ്ടായിരുന്നു.