
കാസർകോട്: എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ.അശ്വിനി ഇന്നലെ മഞ്ചേശ്വരം മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ 8ന് ഹൊസങ്കടി ശ്രീ കാളികാംബ ക്ഷേത്ര ദർശനത്തിന് ശേഷം വീടുകളിൽ ലഘുലേഖയുമായെത്തിയാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്. തുടർന്ന് ഹൊസങ്കടിയിൽ മഞ്ചേശ്വരം പഞ്ചായത്ത് എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സ്ഥാനാർത്ഥി നിർവ്വഹിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് സുധാമ ഗോസാഡ, സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്ര ഭണ്ഡാരി, എൻ.ഡി.എ മഞ്ചേശ്വരം മണ്ഡലം ചെയർമാൻ ഗോപാൽ ഷെട്ടി, തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് കാര്യലയങ്ങൾ, ഹൊസങ്കടി ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിലും പ്രചരണം നടത്തി. ബി.ജെ.പി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ബി.എം.ആദർശ് , മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് യാദവ ബഡാജെ, സംസ്ഥാന കൗൺസിൽ അംഗം ഹരീശ്ചന്ദ്ര മഞ്ചേശ്വർ, എന്നിവർ നേതൃത്വം നൽകി.