
പേരാവൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ജയരാജന് പേരാവൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.അമ്പായത്തോട് നടന്ന സ്വീകരണത്തിൽ പി.ഹരീന്ദ്രൻ, കെ.എസ്.നിധിൻ, കെ.എൻ.സുനീന്ദ്രൻ, മാത്യു കൊച്ചുതറ, അഡ്വ.ബിനോയ് കുര്യൻ, അജയൻ പായം, അഡ്വ.കെ.ജെ.ജോസഫ് എന്നിവർ നേതൃത്വം നൽകി.തുടർന്ന് ചുങ്കക്കുന്നിൽ നടന്ന സ്വീകരണ യോഗത്തിൽ എം.സി.ഷാജു, എം.കെ.രാധാകൃഷ്ണൻ, കെ.ശ്രീധരൻ, മാത്യു കുന്നപ്പള്ളി എന്നിവർ നേതൃത്വം നൽകി.മഞ്ഞളാംപുറത്ത് നടന്ന സ്വീകരണ യോഗത്തിൽ സി ടി.അനീഷ്, കെ.പി.ഷാജി, വി.ജി.പത്മനാഭൻ, കെ.ശ്രീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.നെടുംപുറംചാലിൽ നൽകിയ സ്വീകരണത്തിൽ സന്തോഷ്, കെ.വി.സക്കീർ ഹുസൈൻ, അഡ്വ.എം.രാജൻ, അഡ്വ. ബിനോയ് കുര്യൻ, ആന്റണി സെബാസ്റ്റ്യൻ, ഷിജിത്ത് വായന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി. തൊണ്ടിയിൽ നടന്ന സ്വീകരണത്തിൽ കെ.വി.ബാബു, പായം ബാബുരാജ്, കെ.ശ്രീധരൻ, പി.പി.വേണുഗോപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.മുരിങ്ങോടിയിലും സ്ഥാനാർത്ഥിയെ വരവേറ്റു.