
തലശ്ശേരി: കെയർ ആൻഡ് ക്യൂയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പിലാക്കൂൽ സി സി.എഫ് ട്രെയിനിംഗ് ഹാളിൽ കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷ കോച്ചിംഗ് ക്ലാസ് ആരംഭിച്ചു. കേരള കേന്ദ്ര സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥി ഷാഹിദ് അൻവർ ഓറിയന്റേഷൻ ക്ലാസിന് നേതൃത്വം നൽകി.സി സി എഫ് പ്രസിഡന്റ് പി.ഒ.ജാബിർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫറൂഖ് പാലോട്ട്, സെക്രട്ടറി കെ.പി.നിസാർ, റമീസ് പാറാൽ, എം.സൗജത്ത്, തസ്നി ഫാതിമ എന്നിവർ പ്രസംഗിച്ചു. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ ഒരു മണി വരെ വിവിധ വിഷയങ്ങളിൽ വിദഗ്ധരായ അദ്ധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകുമെന്ന് സി സി എഫ് സെക്രട്ടറി അറിയിച്ചു. ഫോൺ 8891274112.