yathrayayap

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്കിൽ നിന്നും വിരമിച്ച വി.ഗിരിജക്ക് ബാങ്ക് ഭരണ സമിതിയും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി. ബാങ്ക് ഹാളിൽ ചേർന്ന ചടങ്ങ് ബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ ഉദ്ഘടനം ചെയ്തു. സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് പാടിയിൽ ബാബു അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് രജിസ്റ്റർ കണ്ണൻ, ബാങ്ക് വൈസ് പ്രസിഡന്റ് ഹംസ ഹോസ്ദുർഗ്, ഡയറക്ടർമാരായ എൻ.കെ. രത്നാകരൻ, വി.വി.സുധാകരൻ, ടി.കുഞ്ഞികൃഷ്ണൻ, പി.സരോജ, മുൻ സെക്രട്ടറി പി.കെ.നാരായണൻ നായർ, കമലാക്ഷ, എച്ച്.വി.കുഞ്ഞിക്കണ്ണൻ, സെക്രട്ടറി കെ.പി.നസീമ, അസി സെക്രട്ടറി പ്രദീപ് കുമാർ, ചീഫ് അക്കൗണ്ടന്റ് കെ.അനിത, ഇന്റെർണൽ ഓഡിറ്റർ ബി.കുഞ്ഞിരാമൻ, എം.സുനിൽ, വി.ഗീത, ചിത്ര, പി.സിന്ധു, സുജിത്ത് പുതുക്കൈ എന്നിവർ സംസാരിച്ചു.പ്രവീൺ തോയമ്മൽ, ഹംസ,പാടിയിൽ ബാബു, ഒ.വി രതീഷ് എന്നിവർ ഉപഹാരം സമ്മാനിച്ചു. വി.ഗിരിജ നന്ദി പറഞ്ഞു.