കണ്ണൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ കോൺഗ്രസ് സഖ്യമുണ്ടാക്കിയതിന് പിന്നിൽ കെ.പി.സി.സി പ്രസിഡന്റും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ.സുധാകരനാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് കെ.ശ്രീകാന്ത് പറഞ്ഞു. പള്ളിക്കുന്നിൽ എൻ.ഡി.എ അഴീക്കോട് നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിലവിൽ പോപ്പുലർ ഫ്രണ്ടിനുള്ള നിരോധനം പിൻവലിക്കുമെന്ന ഉറപ്പിലാണ് എസ്.ഡി.പി.ഐ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ പിന്തുണ സ്വീകരിച്ച സി.പി.എമ്മിന് ഇതിനെ പറയാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.അഴീക്കോട് മണ്ഡലം പ്രസിഡന്റ് എസ്.വിജയ് അദ്ധ്യക്ഷത വഹിച്ചു .ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി,ജില്ലാ വൈസ് പ്രസിഡന്റ് ടി.സി മനോജ് എന്നിവർ സംസാരിച്ചു.കോർപറേഷൻ കൗൺസിലർ വി.കെ.ഷൈജു , ഒ.കെ.സന്തോഷ് കുമാർ, എം.അനീഷ് കുമാർ, പി.സുധീർ ബാബു , പി.കെ.ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു