fencing

കേളകം: കേളകം പഞ്ചായത്തിൽ വളയംചാൽ മുതൽ കരിയംകാപ്പുവരെയുള്ള അനമതിലിൽ വാളുമുക്ക് മുതൽ കരിയംകാപ്പ് വരെ മൂന്ന് കിലോമീറ്റർ ദൂരത്തിൽ ആനമതിലിന് മുകളിൽ സോളാർ തൂക്കുവേലിയായി.ആനയടക്കമുള്ള വന്യജീവികൾ നിരന്തരം മതിൽ കടന്ന് ശല്യം ഉണ്ടാക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ഡി.എഫ്.ഒ വൈശാഖ് ഇടപെട്ട് പാലുകാച്ചി വനസംരക്ഷണ സമിതിക്ക് ഫണ്ട് അനുവദിച്ചതോടെയാണ് വൈദ്യുത വേലിയുടെ പ്രവൃത്തി ആരംഭിച്ചത്.

കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്ത്,മണത്തണ സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ മഹേഷ്‌ എന്നിവരുടെ നേതൃത്വത്തിൽ മണത്തണ,കിഴ്പ്പള്ളി സെക്ഷൻ സ്റ്റാഫും വാച്ചർമാരും പരിശ്രമിച്ചാണ് അടിയന്തിരമായി പണി പൂർത്തിയാക്കിയത്.ഇന്നലെ വൈകുന്നേരം മുതൽ വൈദ്യുത വേലി പ്രവർത്തനക്ഷമമായി. രൂക്ഷമായ വന്യമൃഗശല്യത്താൽ വലയുന്ന അടക്കത്തോട് മുതൽ കരിയംകാപ്പ് വരെയുള്ള നിരവധി കർഷകർക്കും കുടുംബങ്ങൾക്കും ഇത് ഏറെ പ്രയോജനപ്പെടും.