
കാസർകോട്: മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറിയ്ക്ക് നോഡൽ ഓഫീസറും സബ് കളക്ടറുമായ സൂഫിയാൻ അഹമ്മദാണ് നോട്ടീസ് നൽകി. അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിനും, ലൗഡ് സ്പീക്കർ ഉപയോഗിച്ചതിനും, വാണിജ്യ വാഹനങ്ങളിൽ ഫ്ളാഗ്, സ്റ്റിക്കർ എന്നിവ ഉപയോഗിച്ചതിനുമാണ് നോട്ടീസ് . നാൽപത്തിയെട്ടു മണിക്കൂറിനകം മറുപടി നൽകിയില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കി. മുൻകൂട്ടി അനുമതിയില്ലാതെ റോഡ് ഷോ സംഘടിപ്പിക്കാൻ പാടില്ലെന്നും റോഡ് ഷോയിൽ പങ്കെടുക്കുന്ന വാഹനങ്ങളുടെയും വ്യക്തികളുടെയും എണ്ണം മൂൻകൂട്ടി അറിയിക്കണമെന്നും കൂട്ടികളെ ഒരു കാരണവശാലും റോഡ് ഷോയിൽ പങ്കെടുപ്പിക്കരുതെന്നും ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. റോഡ് ഷോയിൽ മൃഗങ്ങളെ പ്രദർശിപ്പിക്കുന്നതിനും നിരോധനമുണ്ട്. അനുമതിയില്ലാതെ ലൗഡ് സ്പീക്കർ ഉപയോഗിക്കരുത്. ലൗഡ് സ്പീക്കർ ഉപയോഗിക്കുന്ന വാഹനങ്ങൾ മുൻകൂട്ടി അനുമതി വാങ്ങണം. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുത് എന്നിവയും ചട്ടത്തിലുണ്ട്.