
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നഗരസഭാ കാര്യാലയത്തിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം.കെ ഷബിത, റജില, നബീസ ബീവി, പി.പി മുഹമ്മദ് നിസാർ, കെ.കെ.പി കദീജ കൗൺസിലർമാരായ ഒ. സുഭാഗ്യം, വത്സരാജൻ, മുനിസിപ്പൽ എൻജിനീയർ വി. വിമൽകുമാർ, പി. മുഹമ്മദ് ഇക്ബാൽ, പുല്ലായ്കൊടി ചന്ദ്രൻ, വി. രാഹുൽ, തളിപ്പറമ്പ പ്രസ്സ് ഫോറം പ്രസിഡന്റ് എം.കെ മനോഹരൻ, റിയാസ്, സുനിൽ എന്നിവർ സംസാരിച്ചു. കൗൺസിലർമാർ, ഉദ്യോഗസ്ഥർ, മാദ്ധ്യമ പ്രവർത്തകർ, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. നഗരസഭ സെക്രട്ടറി കെ.പി സുബൈർ സ്വാഗതവും സൂപ്രണ്ട് സുരേഷ് കസ്തൂരി നന്ദിയും പറഞ്ഞു.