ഇരിട്ടി: കേവലം മൂന്നാമതും അധികാരത്തിലേറുക എന്നതല്ല രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമാഘോഷിക്കമ്പോൾ വികസിതമായ ഭാരതം എന്നതാണ് ബി.ജെ.പി യും നരേന്ദ്രമോദിയും ലക്ഷ്യം വയ്ക്കുന്നതെന്നും സംസ്ഥാന വക്താവ് അഡ്വ. ശ്രീപദ്മനാഭൻ പറഞ്ഞു. എൻ.ഡി.എ പേരാവൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇരിട്ടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി അദ്ധ്യക്ഷനായി. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, ബി.ജെ.പി ജില്ലാ ജനറൽ സിക്രട്ടറി എം.ആർ. സുരേഷ്, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് വിജയൻ വട്ടിപ്രം, എൻ.ഡി.എ നേതാക്കളായ വി.വി. ചന്ദ്രൻ, കൂട്ട ജയപ്രകാശ്, നിർമ്മല അനിരുദ്ധൻ, കെ.വി. അജി, പ്രിജേഷ് അളോറ, സി. രജീഷ്, സി. ആദർശ്, പി.വി. അജയകുമാർ, മനോഹരൻ വയോറ, എൻ.വി. ഗിരീഷ്, സി.പി. അനിത, ബി.ജെ.പി നഗരസഭാ കൗൺസിലർമാർ, പഞ്ചായത്ത് മെമ്പർമാർ എന്നിവർ സംസാരിച്ചു.