ഇരിട്ടി: പൊലീസ് സ്റ്റേഷന് സമീപം രാത്രിയിൽ നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസിന്റെ രണ്ട് ബാറ്ററികൾ മോഷണം പോയി. രാവിലെ ഏഴ് മണിക്ക് കരിക്കോട്ടക്കരിയിലേക്ക് സർവീസ് നടത്താൻ ബസ് എടുക്കാൻ വന്ന ഡ്രൈവർ ബസ് സ്റ്റാർട്ടാകാത്തത് കാരണം പരിശോധിച്ചപ്പോഴാണ് രണ്ട് ബാറ്ററികൾ മോഷണം പോയതായി കണ്ടത്. ബാറ്ററികൾ അഴിച്ച് ഓട്ടോറിക്ഷയിൽ കടത്തികൊണ്ട് പോയതാണെന്ന് സംശയിക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.