കാഞ്ഞങ്ങാട്: കേരള മഹിള ന്യായ് യു.ഡി.എഫ്. ജില്ലാ കൺവെൻഷൻ കാഞ്ഞങ്ങാട് വ്യാപാരഭവൻ ഹാളിൽ സംഘടിപ്പിച്ചു. മുൻ കെ.പി.സി.സി. പ്രസിഡന്റ് വി.എം സുധീരൻ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് മുംതാസ് സെമീറ അദ്ധ്യക്ഷയായി. കെ.പി. കുഞ്ഞിക്കണ്ണൻ, ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, കരിമ്പിൽ കൃഷ്ണൻ, ബാലകൃഷ്ണൻ പെരിയ, പി.പി. നസീമ ടീച്ചർ, ബഷീർ വെള്ളിക്കോത്ത്, അത്താമി പദ്മിനി, ഇ.പി. ശ്യാമള, ബീഫാത്തിമ ഇബ്രാഹിം, കെ.ഇ.എ ബക്കർ, പി.വി. സുരേഷ്, ഹക്കിം കുന്നിൽ, മീനാക്ഷി ബാലകൃഷ്ണൻ, ധന്യ സുരേഷ്, ഗീതാ കൃഷ്ണൻ, ജാസ്മിൻ കബീർ ചെർക്കളം, സിന്ധു വലിയ പറമ്പ്, സുഫൈജ ചെമ്മനാട് എന്നിവർ സംസാരിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ സ്വാഗതവും, ഷാഹിന സലീം നന്ദിയും പറഞ്ഞു.