കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് മുന്നോടിയായി അക്കരെ കൊട്ടിയൂരിൽ നിർമ്മിക്കേണ്ട കൈയാലകളുടെയും ഉത്സവത്തിനാവശ്യമായ മറ്റു വസ്തുക്കളുടെയും ക്ഷേത്രനഗരിയിൽ വ്യാപാരം നടത്തുന്നതിന് സ്റ്റാളുകൾക്കുള്ള സ്ഥലത്തിന്റെയും ലേലം നടന്നു. ഇക്കരെ കൊട്ടിയൂർ ഹാളിൽ നടന്ന ലേലം കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ ഉദ്ഘാടനം ചെയ്തു. പാരമ്പര്യ ട്രസ്റ്റിമാരായ തിട്ടയിൽ നാരായണൻ നായർ, ആക്കൽ ദാമോദരൻ നായർ, കുഞ്ഞികൃഷ്ണൻ നായർ, കോട്ടയം രാജ ടി.കെ. കേരള വർമ, പാരമ്പര്യേതര ട്രസ്റ്റിമാരായ എം. പ്രശാന്ത്, രവീന്ദ്രൻ പൊയിലൂർ, മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഏരിയ കമ്മിറ്റി ഓഫീസ് അംഗം ബാലകൃഷ്ണൻ, എക്സിക്യുട്ടീവ് ഓഫീസർ കെ. ഗോകുൽ, മാനേജർ നാരായണൻ, മറ്റ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ ലേലത്തിന് നേതൃത്വം നൽകി. ഏപ്രിൽ 25നാണ് പ്രക്കൂഴം ചടങ്ങ്.