dance

കൂത്തുപറമ്പ്: അമൃതകലാക്ഷേത്ര ഹാളിൽ നടന്ന അമൃത പൗർണ്ണമി നൃത്തശില്പശാല, പ്രശസ്ത നർത്തകിയും കലാതിലകവുമായ എൻ.കെ. ശ്രീഗംഗ ഉദ്ഘാടനം ചെയ്തു. നൃത്തം ജീവിതത്തിന്റെ ഭാഗമാക്കുമ്പോൾ പഠനമികവ് മാത്രമല്ല ജീവിതത്തിന്റെ സമസ്തമേഖലകളിലും സർവ്വതോന്മുഖമായ പുരോഗതി കൈവരിക്കുവാൻ കഴിയുമെന്നും, താൻ നൃത്തത്തിനായി ആത്മസമർപ്പണം ചെയ്ത വ്യക്തിയാണെന്നും അവർ പറഞ്ഞു. ശാസ്ത്രീയ നൃത്തസംഗീത വാദ്യങ്ങളിൽ ഇന്ന് ചോർന്നു പോകുന്ന 'അടിസ്ഥാന മൂല്യങ്ങളും, പ്രമാണങ്ങളും ' എന്ന വിഷയത്തേക്കുറിച്ച് നർത്തകിയും അമൃതകലാക്ഷേത്ര പ്രിൻസിപ്പാളുമായ ജീജി രാജേഷ്, എ.വി. മജിലേഷ്, സുമേഷ് ചാല എന്നിവർ ക്ലാസുകളെടുത്തു. 'പൂർണ്ണ യൂണിഫോം ഡേ'യും നൃത്തപരീക്ഷയും നടന്നു. എൻ. ധനഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. പി. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി.പി. രാജേഷ് സ്വാഗതവും സാനിയ സൂരജ് നന്ദിയും പറഞ്ഞു.