
പേരാവൂർ: കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ടെക്നിക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ചെസ്സ് ഓർഗനൈസിംഗ് കമ്മറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാ അണ്ടർ 17 (ഓപ്പൺ ആൻഡ് ഗേൾസ്) സെലക്ഷൻ ചാമ്പ്യൻഷിപ്പ് 6ന് രാവിലെ 9ന് കണ്ണൂർ ഗവൺമെന്റ് വി.എച്ച്.എസ്.എസിൽ നടക്കും. 2007 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ച കണ്ണൂർ ജില്ലാ നിവാസികൾക്ക് പങ്കെടുക്കാം. ഓപ്പൺ, ഗേൾസ് വിഭാഗങ്ങളിൽ ആദ്യ രണ്ട് സ്ഥാനം നേടുന്നവർ ഏപ്രിൽ 11, 12 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പിലേക്ക് ജില്ലയിൽ നിന്ന് യോഗ്യത നേടും. വിശദവിവരങ്ങൾക്ക് ഫോൺ: 9846879986, 9447804811, 9388775570.