vayana
അവധിക്കാല വായനാ വെളിച്ചം ചലച്ചിത്ര നടൻ പി.പി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ജില്ലാ ലൈബ്രറി കൗൺസിൽ ആവിഷ്‌കരിച്ച അവധിക്കാല വായനാ വെളിച്ചം ചലച്ചിത്ര നടൻ പി.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏപ്രിൽ, മേയ് മാസങ്ങളിൽ ഓരോ ആഴ്ചയിലും കുട്ടികളുടെ വായനാക്കൂട്ടം കൺവീനറുടെ നേതൃത്വത്തിൽ ഒത്തുചേരും. കുട്ടികൾ ലൈബ്രറികളിൽ നിന്ന് വായിക്കാനെടുത്ത പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് അവതരണം, പുസ്തക ചർച്ചകൾ, വായനയെ ആസ്പദമാക്കിയുള്ള വൈവിധ്യമാർന്ന ആവിഷ്‌ക്കാരങ്ങളായ ഏകപാത്ര നാടകം, സംഗീതശില്പം, കഥാപ്രസംഗം, ചിത്രരചന തുടങ്ങിയവയുടെ അവതരണം, കൈയെഴുത്ത് മാസിക നിർമ്മാണം, സാഹിത്യകൃതികളിൽ പശ്ചാത്തലമായി വരുന്ന പ്രകൃതിയിടങ്ങൾ സന്ദർശിച്ചുള്ള വായന, റീഡിംഗ് തീയേറ്റർ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടക്കും. മീങ്ങോത്ത് പ്രവാസി അസോസിയേഷൻ ലൈബ്രറിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. വേണുഗോപാലൻ അദ്ധ്യക്ഷനായി. ശാരദ എസ് നായർ, രമ, രാമകൃഷ്ണൻ, കെ.ലളിത, ലത്തീഫ് പെരിയ, രൂപാ വേണു എന്നിവർ സംസാരിച്ചു.