
കാഞ്ഞങ്ങാട്: മസ്തിഷ്‌കാഘാതത്തെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന അജാനൂർ ഏലോത്തടുക്കം സതി ബാബുവിനെ സഹായിക്കുന്നതിനായി മഹാവിഷ്ണു ട്രാവൽസ്
കാരുണ്യ യാത്രയിലൂടെ സ്വരൂപിച്ച 32510രൂപ സഹായസമിതിയ്ക്ക് കൈമാറി.പാടിക്കാനം യുവശക്തി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ് പ്രവർത്തകരായ പ്രസൂൺ ജയൻ, പ്രദീപ് തൊട്ടി, മണി നാട്ടാങ്കല്ല്, ഹബീഷ്, വിഷ്ണു അർജുൻ ബാലൻ, ദുർഗ്ഗ പ്രസാദ്, ജിഷ്ണു, സായൂജ് അനിലൻ തണ്ണോട്ട് എന്നിവരുടെ നേതൃത്വത്തിലാണ് കാരുണ്യയാത്ര നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി.പുഷ്പ, കൺവീനർ ബ്രിജ,സാവിത്രി നാട്ടാങ്കല്ല്, ശ്രീജ എന്നിവർ സംബന്ധിച്ചു.സതിയുടെ ചികിത്സയ്ക്കായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി.പുഷ്പ ചെയർപേഴ്സണായും ബ്രീജ കൺവീനറായും ചികിത്സ സഹായസമിതി പ്രവർത്തിക്കുന്നുണ്ട്.