
പഴയങ്ങാടി:യു.ഡി.എഫ് കല്ല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് പഴയങ്ങാടിയിൽ മുൻ കെ.പി. സി.സി.പ്രസിഡന്റ് വി.എം.സുധീരൻ. ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ എൻ.ജി. സുനിൽ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, സി എം.പി. ജില്ലാ സെക്രട്ടറി പി.സുനിൽ കുമാർ, കെ.പി.സി സി. ജനറൽ സെക്രട്ടറി, അഡ്വ.സോണി സെബാസ്റ്റ്യൻ,സെക്രട്ടറിമാരായ, ബാലകൃഷ്ണൻ,പെരിയ, സൈമൺ അലക്സ്, യു.ഡി.എഫ് ജനറൽ കൺവീനർ എസ്.കെ.പി.സക്കറിയ, എം.പി.ഉണ്ണിക്കൃഷ്ണൻ, എം.കെ.രാജൻ, കെ.ബ്രിജേഷ് കുമാർ, അജിത്ത് മാട്ടൂൽ, രാജീവൻ കപ്പചേരി, നൗഷാദ് വാഴവളപ്പിൽ, സുധീഷ് കടന്നപ്പള്ളി, വി.രാജൻ,മോഹനൻ, കൂനത്തറ, ബേബി ആന്റണി,പി.വി.ഇബ്രാഹിം, സഹീദ് കായിക്കാരൻ, ഗഫൂർ മാട്ടൂൽ, അഫ്സൽ രാമന്തളി, എസ്സ്.യു.റഫീഖ്, ഒ.ബഷീർ, പി.രാജൻ വിജയൻ കുട്ടിനെഴത്ത്, സന്ദീപ് പാണപ്പുഴ, സുധീഷ് വെള്ളച്ചാൽ,അക്ഷയ് പറവൂർ, രാഹുൽ പുത്തൻപുരയിൽ, മടപ്പള്ളി പ്രദീപൻ എന്നിവർ പ്രസംഗിച്ചു.