
കണ്ണൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ജയരാജൻ ഇന്നലെ മട്ടന്നൂർ മണ്ഡലത്തിലായിരുന്നു. കൂടാളി തെരുവിൽ ആദ്യ സ്വീകരണത്തിന് സ്ഥാനാർത്ഥി എത്തുംമുന്നേ തന്നെ റോഡിലെങ്ങും മുഖംമൂടി വച്ച ജയരാജൻമാർ നിരന്നിരുന്നു. ചെണ്ടമേളവും കലാപരിപാടികളും നിരത്തിയുള്ള സ്വീകരണമായിരുന്നു മിക്കയിടത്തും. പാർലമെന്റിൽ ഇടതുപക്ഷക്കാരുടെ എണ്ണം വർദ്ധിപ്പിക്കേണ്ട രാഷ്ട്രീയ സാഹചര്യമായിരുന്നു സ്ഥാനാർത്ഥി എല്ലായിടത്തും വിശദീകരിച്ചത്.കൂടാളിയിൽ നിന്ന് ആരംഭിച്ച പര്യടനം കല്ല്യാട് സമാപിച്ചു. പൂവ്വത്തൂർ, മുട്ടന്നൂർ ഗ്രാമ ദീപം വായനശാല, താഴെ കൊളോളം, ചെറുകുഞ്ഞിക്കരി, എടയന്നൂർ, കൊതേരി, തെരൂർ പാലയോട്, കാര മാവിൻ ചുവട്ടിൽ, കുറ്റിക്കര, കീഴല്ലൂർ, മൂന്നാംപീടിക, ഉരുവച്ചാൽ, നെല്ലൂന്നി, എം.ജി റോഡ്, വെമ്പടി, ആണിക്കരി, പയ്യപറമ്പ്, പൊറോറ, മരുതായി, ചിത്രാരി,കോവൂർ സെന്റർ, പട്ടാനൂർ, കുയിലൂർ, പടിയൂർ, കരവൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.