udf

കണ്ണൂർ:തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് വേണ്ടി എം.എസ്.എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃസംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള ഉദ്ഘാടനം ചെയ്തു..എം.എസ്.എഫ്.കണ്ണൂർ ജില്ലാ പ്രസിഡന്റ് നസീർ പുറത്തിൽ അദ്ധ്യക്ഷത വഹിച്ചു. മേയർ മുസ്ലിഹ് മഠത്തിൽ മുഖ്യാതിഥിയായി. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ അഡ്വ.എം പി.മുഹമ്മദലി, ബി.കെ.അഹമ്മദ്, റഫീഖ് , എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ. നജാഫ്, സെക്രട്ടറി റുമൈസ റഫീഖ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ഫർഹാൻ മുണ്ടേരി,എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി കെ.പി റംഷാദ്,കെ.എസ്.യു ജില്ലാ പ്രസിഡന്റ് അതുൽ,എം.എസ് എഫ് ജില്ലാ ഭാരവാഹികളായ ഷഹബാസ് കയ്യത്ത്, സഫീർ ചെങ്ങളായി,അൻവർ ഷക്കീർ,ആദിൽ എടയന്നൂർ,റംഷാദ് ആടൂർ,അനസ് കുട്ടക്കട്ടിൽ,ഷജീർ ഇക്ബാൽ,, അസ്ലം പാറേത്,നഹ്ല,ഫർഹാന എന്നിവർ സംസാരിച്ചു.