
തളിപ്പറമ്പ്: പതിനെട്ടാം ലോകസഭ തിരഞ്ഞെടുപ്പിന്റെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനായി സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടവും സർ സയിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ് തളിപ്പറമ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തളിപ്പറമ്പ് ബസ് സ്റ്റാൻഡ് പരിസരത്ത് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം, എന്റെ വോട്ട് എന്റെ അവകാശം, ഞാൻ ഉറപ്പായും വോട്ട് ചെയ്യും' എന്നീ സന്ദേശങ്ങളാണ് ഫ്ളാഷ് മോബിന്റെ വിഷയമായത്. സർ സയ്യിദ് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ഖലീൽ ചൊവ്വ ഉദ്ഘാടനം ചെയ്തു .തളിപ്പറമ്പ് സ്വീപ് നോഡൽ ഓഫീസർ കെ.പി.ഗിരീഷ് കുമാർ, കോളേജ് സ്റ്റാഫ് അഡ്വൈസർ ഷിജിൽ , എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സജീവ്, രമ്യ രഘുനാഥ് എന്നിവർ സംസാരിച്ചു.