
കണ്ണൂർ:എൻ.ഡി.എ സ്ഥാനാർത്ഥി സി രഘുനാഥ് ഇന്നലെ പര്യടനം നടത്തിയത് സ്വന്തം ബൂത്ത് അടങ്ങുന്ന പ്രദേശത്ത്. രാവിലെ കണയന്നൂരിൽ ഇറങ്ങിയ സ്ഥാനാർത്ഥി വോട്ടർമാരെ നേരിട്ട് കണ്ടാണ് വോട്ടഭ്യർത്ഥിച്ചത്. ബൂത്ത് പരിധിയിലുള്ള വീടുകളിലെത്തി അദ്ദേഹം വോട്ടർമാരെ നേരിൽ കാണുകയായിരുന്നു. ഇതിന് ശേഷം തലശ്ശേരിയിലെ സമരിറ്റൻ അഭയ കേന്ദ്രം സന്ദർശിച്ചു. ദീർഘകാലം ഹൃദയബന്ധമുള്ള അഭയകേന്ദ്രത്തിലെ അന്തേവാസികളുമായും നടത്തിപ്പുകാരുമായി അദ്ദേഹം സംസാരിച്ചു. തുടർന്ന് തോട്ടടയിലെ വിവിധ വാണിജ്യ സ്ഥാപനങ്ങൾ സന്ദർശിച്ചു. കെവിആർ മോട്ടോർസ്, ഷെവർളേ ഔട്ടലെറ്റ്, ഡെന്നീസ് മോർട്ടൻ റെഡിമെയ്ഡ്സ് തുടങ്ങിയ സ്ഥാപനങ്ങൾ സന്ദർശിച്ചു. വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ നേരിട്ട് കണ്ട് അദ്ദേഹം വോട്ടഭ്യർത്ഥിച്ചു. വൈകുന്നേരം വിവിധ ഇഫ്താർ വിരുന്നുകളിലും എൻ.ഡി.എ സ്ഥാനാർത്ഥി പങ്കെടുത്തു.