
പയ്യാവൂർ: ദൈവകരുണയുടെ തീർഥാടന പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾക്കും നവനാൾ പ്രാർത്ഥനയ്ക്കും വികാരി ജെയിസൺ വാഴകാട്ട് കൊടിയേറ്റി. തുടർന്നു നടന്ന വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവക്ക് ഫാദർ സെബാസ്റ്റ്യൻ തെക്കേടത്ത് നേതൃത്വം നൽകി. പന്ത്രണ്ടു വരെ എല്ലാ ദിവസവും വൈകുന്നേരം നാലിന് കരുണക്കൊന്ത, വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയുണ്ടായിരിക്കും.ഫാദർ ലൂക്കോസ് മറ്റപ്പള്ളിൽ, ഫാദർ ജോസഫ് ആനക്കല്ലിൽ, ഫാദർ മാത്യു പതിയിൽ, ഫാദർ ജോസഫ് തേനംമാക്കൽ, ഫാദർ തോമസ് വട്ടംകാട്ടേൽ, ഫാദർ ജോസഫ് ചെരിയംകുന്നേൽ, ഫാദർ കുര്യാക്കോസ് കോലക്കുന്നേൽ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും14ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീർവാദം, ഊട്ടു നേർച്ച എന്നിവയോടെ ആഘോഷ പരിപാടികൾ സമാപിക്കും.