udf-office

കാഞ്ഞങ്ങാട്: യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ മുൻസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻഹാജി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യു.ഡി.എഫ് ചെയർമാൻ അബ്ദുൾ റസാക്ക് തയിലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.ജി.ദേവ്, ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് അഡ്വ.എൻ.എ ഖാലിദ്, യു.ഡി.എഫ് മണ്ഡലം ചെയർമാൻ ബഷീർ വെള്ളിക്കോത്ത്,കൺവീനർ അഡ്വ.പി.വി.സുരേഷ്, യു.ഡി.എഫ് നേതാക്കളായ എം.പി.ജാഫർ,കെ.മുഹമ്മദ് കുഞ്ഞി, കെ.പി.ബാലകൃഷ്ണൻ, കെ.കെ.ബാബു, എം.കുഞ്ഞികൃഷ്ണൻ, കെ.കെ. ജാഫർ, അനിൽ വാഴുന്നോറൊടി, റഹ്മത്തുള്ള, അഡ്വ.ബിജു കൃഷ്ണ, എം.എം.നാരായണൻ, സുരേഷ് കൊട്രച്ചാൽ എന്നിവർ സംസാരിച്ചു.