
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ശ്രീ ചക്രപാണി ക്ഷേത്രം ഉത്സവാഘോഷത്തിന് തന്ത്രി തരണനെല്ലൂർ പത്മനാഭൻ ഉണ്ണിനമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി.ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി തായമ്പക, ആനപ്പുറത്ത് എഴുന്നള്ളത്ത് എന്നിവ നടന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം കൊല്ലം ജില്ലാ കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗാനമേള അരങ്ങേറി. ഇന്ന് രാത്രി 8ന് നാട്ടോർമ്മകളുമായി മാമാങ്കം അരങ്ങിലെത്തും. നാളെ രാത്രി 8ന് അവനവൻ തുരുത്ത് നാടകം. സമാപന ദിവസമായ 12ന് രാവിലെ 5 മണിക്ക് പള്ളി ഉണർത്തൽ, ദേവനെ കണി കാണിക്കൽ, ആറാട്ട് ബലി, ആറാട്ട്, കൊടിയിറക്കൽ. ഉച്ചക്ക് 12ന് ആറാട്ട് സദ്യയോടെ ഒരാഴ്ച നീണ്ടുനിന്ന ആറാട്ട് മഹോത്സവത്തിന് സമാപനമാകും.