auto

തലശ്ശേരി:അകാരണമായി ഓട്ടോ തൊഴിലാളികൾക്കെതിരെ പിഴ ചുമത്തുന്ന പൊലീസ് നടപടി അവസാനിപ്പിക്കുക,ടി.എം.സി നമ്പർ ഇല്ലാതെ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്ത് സർവീസ് നടത്തുന്നത് തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തലശ്ശേരി താലൂക്ക് നാഷണൽ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ധർണ്ണ ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എഡാനി ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് പി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി എൻ.കെ.രാജീവ് .ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി കെ.വി. പവിത്രൻ,യൂണിയൻ നേതാക്കളായ അജിത്ത് കുമാർ എൻ.രാമചന്ദ്രൻ കെ.യു.രാജേഷ്, എൻ.പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു,ധർണ്ണയ്ക്കുശേഷം തൊഴിലാളികൾ പ്രകടനം നടത്തി.