election

കണ്ണൂർ: ലോക് സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരുടെയും നോഡൽ ഓഫീസർമാരുടെയും അവലോകന യോഗം തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു.പൊതു നിരീക്ഷകൻ മാൻവേന്ദ്ര പ്രതാപ് സിംഗ്, ജില്ലാ കളക്ടറും കണ്ണൂർ ലോക്സഭാ മണ്ഡലം വരണാധികാരിയുമായ അരുൺ കെ.വിജയൻ, ചെലവ് നിരീക്ഷക ആരുഷി ശർമ, പൊലീസ് നിരീക്ഷകൻ സന്തോഷ് സിംഗ് ഗൗർ, തലശ്ശേരി സബ് കളക്ടർ സന്ദീപ് കുമാർ, റൂറൽ എസ്.പി.എം ഹേമലത, സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ, കണ്ണൂർ ഡി.എഫ്.ഒ എസ്.വൈശാഖ് , അസിസ്റ്റന്റ് കളക്ടർ അനൂപ് ഗാർഗ്,തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.ഹരിത പെരുമാറ്റച്ചട്ടം പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടവും ശുചിത്വമിഷനും ചേർന്ന് തയ്യാറാക്കിയ ഹരിതകിറ്റ് തിരഞ്ഞെടുപ്പ് നിരീക്ഷകർക്ക് നൽകി.