nda-

കാസർകോട്:ബി.ജെ.പി സ്ഥാപകദിനമായ ഇന്നലെ മഞ്ചേശ്വര നിയോജകമണ്ഡലത്തിലും കാസർകോട് നിയോജകമണ്ഡലത്തിലുമായാണ് വോട്ടുതേടിയത്. സ്വന്തം ബൂത്തായ കൊഡലമൊഗറുവിൽ ബൂത്ത് ഓഫീസ് ഉദ്ഘാടനം ചെയ്ത സ്ഥാനാർത്ഥി മോദി ലക്ഷ്യമിടുന്ന നാനൂറ് സീറ്റിൽ കാസർകോടും പെടുമെന്ന് പ്രവർത്തകരോട് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രധാനമായും കാസർകോട്ടെ ആരോഗ്യമേഖലയെ ചൂണ്ടിയാണ് അശ്വിനിയുടെ പ്രചാരണം. ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും അയൽസംസ്ഥാനത്തെ ആശ്രയിക്കുകയാണ് മണ്ഡലത്തിലുള്ളവർ. കാസർകോടിന്റെ വികസനത്തിനും നരേന്ദ്രമോദി സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ തുടർച്ചയ്ക്കും വേണ്ടി വോട്ട് ചെയ്യാൻ ജനങ്ങൾ സന്നദ്ധരാണ്. പക്ഷേ ഇതിനായി പ്രചാരണം ശക്തിപ്പെടുത്തണം- അശ്വിനി പ്രവത്തകരോട് അഭ്യർത്ഥിച്ചു.

ബി.ജെ.പി സംസ്ഥാന സമിതി അംഗം സതീഷ്ചന്ദ്ര ഭണ്ഡാരി, സംസ്ഥാന കൗൺസിൽ അംഗം ഹരിശ്ചന്ദ്ര മഞ്ചേശ്വരം, മണ്ഡലം പ്രസിഡന്റ് ബി.എം.ആദർശ് , മണ്ഡലം ജനറൽ സെക്രട്ടറി യത്തിരാജ്, യുവമോർച്ച മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് രക്ഷൺ,തുടങ്ങിയവരും സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു. ഓഫീസ് ഉദ്ഘാടനത്തിന് ശേഷം പ്രവർത്തകർക്കൊപ്പം വീടുകളിലും സ്ഥാനാർത്ഥി പ്രചരണം നടത്തി.

തുടർന്ന് ഭരണി മഹോത്സവം നടക്കുന്ന കാസർകോട് കസബ കടപ്പുറം ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തിലും എൻ.ഡി.എ സ്ഥാനാർത്ഥി എത്തി. ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറിന്റെ മകന്റെ വിവാഹ സത്കാര ചടങ്ങിലും പങ്കെടുത്ത ശേഷം അയ്ല വാമഞ്ചൂർ ഭഗവതിക്ഷേത്രം, ഉപ്പള അയ്യപ്പ ഭജന മന്ദിരം, പാറ ആലിയിൽ ചാമുണ്ഡി ഭഗവതി ക്ഷേത്രം, പാറ ആലിയിൽ ഭണ്ഡാര വീട് തറവാട്, അമ്പിലഡ്ക പൂമാണി കിന്നിമാണി ക്ഷേത്രം എന്നിവിടങ്ങളിലും ഇന്നലെ പര്യടനം നടന്നു.