praful
പ്രഫുൽ കൃഷ്ണ

ശക്തമായ മത്സരം നടക്കുന്ന വടകര മണ്ഡലത്തിൽ എൻ.ഡി.എ. സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണ ഇടതുവലത് മുന്നണികൾക്കെതിരേ കടുത്ത വിമർശനമുന്നയിച്ചാണ് സജീവമാകുന്നത്. മാറ്റത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യമാണ് ഈ യുവ സ്ഥാനാർത്ഥി ഉയർത്തുന്നത്. പ്രഫുൽ കൃഷ്ണയുമായി കേരളകൗമുദി റിപ്പോർട്ടർ സുനിൽ മാങ്ങാട്ടിടം നടത്തിയ അഭിമുഖം


?പ്രചാരണ രംഗത്ത് താങ്കൾക്കുള്ള സാധ്യതയും സ്വീകാര്യതയും എങ്ങനെ കാണുന്നു


എൻ.ഡി.എക്ക് വടകരയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് ഓരോ പൊതു ചടങ്ങുകളിലും വലിയ ആൾക്കൂട്ടമാണ് എത്തുന്നത്


?വടകര മണ്ഡലത്തെ കുറിച്ച്


കേരളത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന മണ്ഡലമാണ് വടകര. മുമ്പ് ജയിച്ച ഇരുമുന്നണികളും വടകരയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. കൊയിലാണ്ടി ബീച്ച്, പയ്യോളി ബീച്ച്, തിക്കോടി ബീച്ച്, മിനി ഗോവ , ലശ്ശേരി ബീച്ച് ഇവയൊക്കെ ഉപയോഗപ്പെടുത്തിയാൽ ഏറ്റവും വലിയ ബീച്ച് ടൂറിസം സാധ്യതയുള്ള സ്ഥലമാണിത്. ഇതിനായുള്ള ഒരു മാസ്റ്റർ പ്ലാൻ ആണ് എൻ.ഡി.എ മന്നോട്ടുവയ്ക്കുന്നത്.


?കേന്ദ്രഭരണം താങ്കൾക്ക് എത്രത്തോളം ഗുണകരമാകും

വടകരയിൽ ഉണ്ടായിട്ടുള്ള വികസനം നരേന്ദ്രമോദി കൊടുത്തതാണ്. റെയിൽവേ സ്റ്റേഷൻ മുഖം മാറി, ദേശീയ ഹൈവേയിൽ മാറ്റം വന്നു. നരേന്ദ്രമോദിയുടെ ഗ്യാരണ്ടി ഇവിടുത്തെ ജനത്തിന് അറിയാം. വടകര ആശുപത്രി ഹെൽത്ത് സെന്റർ ഇവയ്‌ക്കെല്ലാം കോടിക്കണക്കിന് രൂപയാണ് കേന്ദ്ര ഗവൺമെന്റ് നൽകിയത്. പക്ഷേ സംസ്ഥാന സർക്കാറിന്റെതായിട്ടുള്ള ഒരു കരുതലും നൽകിയിട്ടില്ല.

?യുവമോർച്ചയുടെ സംസ്ഥാന പ്രസിഡന്റെന്ന നിലയിൽ രാജ്യത്ത് പെരുകിവരുന്ന തൊഴിലില്ലായ്മയെ എങ്ങനെ കാണുന്നു?


ഇന്ത്യയുടെ തൊഴിലില്ലായ്മ പട്ടിക ഒന്നുകൂടി പരിശോധിക്കണം. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ രൂക്ഷമായ സംസ്ഥാനം കേരളമാണ്. കേന്ദ്രത്തിന്റെ പോളിസി ഇന്ത്യൻ യുവത്വത്തെ തൊഴിൽ തേടി അലയുന്നവരാക്കി മാറ്റാനുള്ളതല്ല, തൊഴിൽ ദാദാക്കളായി ഇന്ത്യൻ യുവത്വത്തെ മാറ്റുക എന്നുള്ളതാണ്. മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം എത്ര ആളുകളെ മാറ്റിയിട്ടുണ്ട്‌. കേരളത്തിലെ പി.എസ്.സിയുടെ അവസ്ഥ എന്താണ്. ഇപ്പോഴും തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ പി.എസ്.സി ഉദ്യോഗാർത്ഥികൾ സമരം നടത്തുന്നു.

.


?ഷാഫി പറമ്പിൽ പാലക്കാട് നിന്നും ഇവിടെ മത്സരിക്കാൻ വരുമ്പോൾ പാലക്കാട് ഒരു ഉപതിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന കെ. സുരേന്ദ്രന്റെ ഓപ്പൺ സ്റ്റേറ്റ്‌മെന്റ് സി.പി.എം - ബി.ജെ.പി രഹസ്യബന്ധത്തിന്റെ സൂചനയാണോ

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായ പി. മോഹനൻ ഒരു പൊതുവേദിയിൽ വച്ച് സംസാരിച്ചു ബി.ജെ.പി ജയിക്കുന്ന സാഹചര്യമുണ്ടായാൽ തങ്ങളുടെ വോട്ട് യാതൊരു മടിയുമില്ലാതെ കോൺഗ്രസിന് ചെയ്യുമെന്ന്. ഷാഫി പറമ്പിൽ പാലക്കാട് വിജയിച്ചപ്പോൾ സി.പി.എമ്മുകാരാണ് ഏറ്റവും കൂടുതൽ സന്തോഷിച്ചത്. സി.പി.എമ്മും ഒരേ തൂവൽ പക്ഷികളാണെന്നതിന് തെളിവുകൂടിയാണിത്.


?കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ അക്കൗണ്ട് തുറക്കമോ

നരേന്ദ്ര മോദി കേരളത്തോട് ആവശ്യപ്പെട്ടത് രണ്ടക്ക സീറ്റാണ്. ത്രിപുരയിൽ ഉണ്ടായ സമാനമാറ്റം ഇവിടെയും വരും.