
തില്ലങ്കേരി: യു.ഡി.എഫ് തില്ലങ്കേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാ കൺവെൻഷൻ സംഘടിപ്പിച്ചു. രാജ്യത്തിന്റെ ഐക്യം തകർക്കുന്ന ഫാസിസ്റ്റ് ശക്തികളെ ചെറുത്തു തോൽപ്പിക്കണമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത കെ.പി.സി.സി സെക്രട്ടറി ഡോ. കെ.വി ഫിലോമിന പറഞ്ഞു. അധികാരം കിട്ടിയാൽ മതരാഷ്ട്രം സ്ഥാപിച്ച് ഫാസിസം നടപ്പിലാക്കും. ഈ ആപത്ത് തടയാൻ യു.ഡി.എഫ് വനിതാ പ്രവർത്തകർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും അവർ പറഞ്ഞു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സാദിഖ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് തില്ലങ്കേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.പി ഷൗക്കത്തലി, കൺവീനർ രാഗേഷ് തില്ലങ്കേരി, ഐ. ജാനകി, സി.പി കമലാക്ഷി, സി നസീമ, ഡോളിദാസ്, വി മോഹനൻ, യു.സി നാരായണൻ, എം.കെ ലസിത എന്നിവർ സംസാരിച്ചു.