കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഡി.വി ബാലകൃഷ്ണൻ രണ്ടാം ചരമ വാർഷികദിനാചരണവും അനുസ്മരണവും അഡ്വ. എം.സി ജോസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ്കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ ബേളൂർ അദ്ധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.കെ ബാബു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി ബാലകൃഷ്ണൻ, എം, കുഞ്ഞികൃഷ്ണൻ, പി.വി തമ്പാൻ, പി. ബാലകൃഷ്ണൻ, വിനോദ് ആവിക്കര, രവീന്ദ്രൻ ചേടിറോഡ്, വി.വി സുധാകരൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എച്ച്.ആർ വിനീത് തുടങ്ങിയവർ സംസാരിച്ചു. അനിൽ വാഴുന്നോറൊടി സ്വാഗതവും സതീശൻ പരക്കാട്ട് നന്ദിയും പറഞ്ഞു. ഡി.വി ബാലകൃഷ്ണന്റെ കുടുംബാംഗങ്ങളും സംബന്ധിച്ചു.