കാഞ്ഞങ്ങാട്: കരുവാച്ചേരി ബാലകൃഷ്ണൻ നായർ സാംസ്കാരിക വേദിയുടെ രക്ഷാധികാരിയും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, ഹോസ്ദുർഗ് സഹകരണ ബാങ്ക് ഡയറക്ടർ എന്ന നിലയിലും കാഞ്ഞങ്ങാടിന്റെ സാമൂഹ്യ - സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞ് നിന്ന ഡി.വി ബാലകൃഷ്ണന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കരുവാച്ചേരി ബാലകൃഷ്ണൻ നായർ സംസ്കാരികവേദി സംഘടിപ്പിച്ച അനുസ്മരണം കെ.പി.സി.സി സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദി ചെയർമാൻ പ്രവീൺ തോയമ്മൽ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ രത്നാകരൻ, ടി. കുഞ്ഞികൃഷ്ണൻ, പി.വി തമ്പാൻ, സതീശൻ പറക്കാട്ട് കെ.വി. കുഞ്ഞിക്കണ്ണൻ, എ. സുരേഷ് ബാബു, ഷിബിൻ ഉപ്പിലക്കൈ, സിജോ അമ്പാട്ട്, ആലാമി ചേടിറോഡ്, കെ.സി വിജയലക്ഷ്മി, വസന്തൻ തുടങ്ങിയവർ സംസാരിച്ചു. കെ.പി മോഹനൻ സ്വാഗതവും ഒ.വി പ്രദീപൻ നന്ദിയും പറഞ്ഞു.