health
ലോകാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാശുപത്രി സൂപ്രണ്ട് ഡോ. ജീജ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ലോകാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും കൊതുകുജന്യ രോഗങ്ങൾ തടയുന്നതിനായുള്ള ഉറവിട നശീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) പി.പി യൂണിറ്റ്, ജില്ലാശുപത്രി കാഞ്ഞങ്ങാട്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്, നഗരസഭ ആരോഗ്യ വിഭാഗം, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുശാൽ നഗറിൽ സംഘടിപ്പിച്ച പരിപാടി ജില്ലാശുപത്രി സൂപ്രണ്ട് ഡോ. ജീജ ഉദ്ഘാടനം ചെയ്തു. ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ വേണുഗോപാലൻ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സയന, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് കുമാർ, ജില്ലാശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ മുരളീധരൻ, പബ്ലിക് ഹെൽത്ത് നേഴ്സ് സത്യഭാമ തുടങ്ങിയവർ സംബന്ധിച്ചു.