കീഴല്ലൂർ: പാലയോട് യംഗ് മെൻസ് ലൈബ്രറി, യംഗ് സ്റ്റാർ പാലയോട്, ഡി.വൈ.എഫ്.ഐ പാലയോട് യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉത്തരമേഖല പുരുഷ, ജില്ല തല വനിത വടംവലി മത്സരത്തിൽ കാസർകോട് ലയൺസ് പെരിയയും പാട്യം നഗർ പുല്യോടും ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തിൽ ടൗൺ ടീം കൂത്തുപറമ്പ് രണ്ടും ടൗൺ ടീം കൂത്തുപറമ്പ് എ ടീം മൂന്നും സ്ഥാനങ്ങൾ നേടി. വനിത വിഭാഗത്തിൽ റെഡ് സ്റ്റാർ വട്ടിപ്രം രണ്ടാം സ്ഥാനം നേടിയപ്പോൾ ലെനിൻ സെന്റർ കൊടോളിപ്രം മൂന്നാം സ്ഥാനം നേടി. കണ്ണൂർ എ.കെ.ജി സ്മാരക സഹകരണ ആശുപത്രി പ്രസിഡന്റ് പി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. സി. സജീവൻ സമ്മാനദാനം നിർവഹിച്ചു. കെ. ഗിരീഷ് സ്വാഗതവും കെ. പ്രമീഷ് നന്ദിയും പറഞ്ഞു.
കണ്ണൂർ ജില്ല വടംവലി അസോസിയേഷന്റെ അംഗീകാരത്തോടെ വളയാലിൽ തയാറാക്കിയ കോടിയേരി ബാലകൃഷ്ണൻ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിലായിരുന്നു മത്സരം.