കാസർകോട്: കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു കാസർകോട് ഡിവിഷൻ കമ്മിറ്റി പനയാലിൽ സംഘടിപ്പിച്ച പൊതുമേഖലാ സംരക്ഷണ കുടുംബ സംഗമം അഡ്വ. സി.എച്ച. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി. മണിമോഹൻ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി. ജനാർദ്ദനൻ സംസാരിച്ചു. പ്രശസ്ത നാടൻപാട്ട് കലാകാരി ജയരഞ്ജിത മുഖ്യാതിഥിയായി. ചന്ദ്രൻ കരുവാക്കോട് അവതരിപ്പിച്ച ഏകപാത്ര നാടകം 'ജടായു' അരങ്ങേറി. ജീവനക്കാരും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ "വൈദ്യുതി മേഖലയുടെ ശബ്ദം" ബുക്ക്‌ലെറ്റ് എം.എൽ.എ. പ്രകാശനം ചെയ്തു. ജയകൃഷ്ണൻ കുപ്പങ്ങാനം സ്വാഗതവും കെ.എം. ജലാലുദ്ദീൻ നന്ദിയും പറഞ്ഞു.