guruji-vidyamandir

കാഞ്ഞങ്ങാട്: ഏച്ചിക്കാനം ശ്രീ ഗുരുജി വിദ്യാമന്ദിരത്തിന്റെ 39 മത് വാർഷികവും അനുബന്ധ പരിപാടികളും വാർഷികാഘോഷ കമ്മിറ്റി ചെയർമാൻ ബനോ രാജിന്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത കവിയും മുൻ സെൻസർ ബോർഡ് അംഗവുമായ കല്ലറ അജയൻ ഉദ്ഘാടനം ചെയ്തു.ഭാരതീയ വിദ്യാനകേതൻ ദക്ഷിണ ക്ഷേത്രകാര്യദർശി എൻ.സി.ടി.രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തി.പ്രധാനാദ്ധ്യാപിക ടി.ആർ.ഷീജ റിപ്പോർട്ട് അവതരിപ്പിച്ചു.രാഷ്ട്രീയ സ്വയം സേവകസംഘം കാഞ്ഞങ്ങാട് ജില്ല സഹസംഘ ചാലക് പി.ഉണ്ണികൃഷ്ണൻ,മടിക്കൈ പഞ്ചായത്ത് വാർഡ് അംഗം കെ.വേലായുധൻ, പ്രസിഡന്റ് സി.യതിൻ എന്നിവർ സംസാരിച്ചു. ജില്ല ക്രിക്കറ്റ് ടീമിൽ സെലക്ഷൻ നേടിയ പൂർവ്വ വിദ്യാർത്ഥി പി.വിഷ്ണുദാസ്, മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാലയത്തിലെ കുട്ടികൾ, പൂർവ്വ വിദ്യാർത്ഥികൾ, അദ്ധാപകർ, മാതൃസമിതി അംഗങ്ങൾ എന്നിവരെയും വിശിഷ്ട വ്യക്തികൾ അനുമോദിച്ചു.സ്‌കൂൾ സെക്രട്ടറി പി.പുഷ്പലത സ്വാഗതവും ആഘോഷ കമ്മിറ്റി കൺവീനർ പി.ശിവപ്രസാദ് നന്ദിയും പറഞ്ഞു.