ksrtc-kudumbasangam

കാഞ്ഞങ്ങാട്: കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മറ്റി നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കുടുംബസംഗമം ബേക്കൽ റെഡ് മൂൺ ബീച്ചിൽ സി ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് ഡോ.വി.പി.പി മുസ്തഫ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. അഡ്വ.എ.ജി നായർ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച കെ.എസ്. ആർ.ടി സി ജീവനക്കാരുടെ കുടുംബാംഗങ്ങൾ എന്നിവരെ ആദരിച്ചു. സി ഐ.ടി.യു ജില്ലാ സെക്രട്ടറി വി.വി.രമേശൻ, കെ.എസ്.ആർ.ടി.ഇ എ സംസ്ഥാന വൈസ് പ്രസിഡന്റ് മോഹൻ കുമാർ പാടി, ഓഡിറ്റ് കമ്മറ്റി കൺവീനർ എം.ലക്ഷ്മണൻ, സി ഐ.ടി.യു പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി സുധാകരൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് സി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.സന്തോഷ് സ്വാഗതവും ജില്ലാ ട്രഷറർ രശ്മി നാരായൺ നന്ദിയും പറഞ്ഞു.