
കാഞ്ഞങ്ങാട്: അതിഞ്ഞാൽ കോയാപ്പള്ളി ജാമിയ സയ്യിദ് ബുഖാരി തഹ്ഫീളുൽ ഖുർആൻ കോളേജ് പഠിതാക്കൾ ഉസ്താദ് മാർക്കും കമ്മിറ്റി ഭാരവാഹികൾക്കും ഇഫ്താർ വിരുന്ന് നൽകി. പ്രസിഡന്റ് കെ.കെ.അബ്ദുല്ല ഹാജിയുടെ അദ്ധ്യക്ഷതയിൽ അതിഞ്ഞാൽ ഖത്തീബ് ടി.ടി.അബ്ദുൽ ഖാദർ അസ്ഹരി ഉദ്ഘാടനം ചെയ്തു. കോയാപള്ളി ഇമാം അബ്ദുൽ കരീം മുസ്ലിയാർ പ്രാർത്ഥന നടത്തി. വി.കെ.അബ്ദുള്ള ഹാജി, ടി.ടി.മുഹമ്മദ് അസ്ലം, സി ഇബ്രാഹിം ഹാജി, മാട്ടുമ്മൽ ഹസ്സൻ ഹാജി, ആസിഫ് ഹന്ന,തസ്ലീം വടക്കൻ, ലീഗ് മൊയ്തു, ഹാഫിള് സവാദ് ബാഖഫി, അബ്ദുൽ ഖാദർ സഹദി, മുശ്താക്ക് ഉദവി, പി.എം.ഫറൂഖ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി കെ.എം.അഹമ്മദ് അഷറഫ് ഹന്ന സ്വാഗതം പറഞ്ഞു.