
കാഞ്ഞങ്ങാട്: നോമ്പ് തുറവിഭവങ്ങളുമായി കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സി ഡി.എസ് സെക്കൻഡ്. കാഞ്ഞങ്ങാട് നഗരത്തിലാണ് കുടുംബശ്രീ അംഗങ്ങൾ സ്വന്തമായി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടത്തുന്നതിനുള്ള സ്റ്റാൾ ഒരുക്കിയത്. പോക്കറ്റ് ഷവർമ്മ, ഉന്നക്കായ, സമൂസ, കൽമാസ്, ചിക്കന്റോൾ, കട്ലറ്റ് തുടങ്ങിയ ഉത്പന്നങ്ങളാണ് സ്റ്റാളിൽ ഉള്ളത്. റംസാൻ,വിഷുപച്ചക്കറി സ്റ്റാൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാൾ ഒരുക്കിയത്. സി ഡി.എസ് ചെയർപേഴ്സൺ കെ.സുജിനി, വൈസ് ചെയർപേഴ്സൺ കെ.ശശികല, എം.ഇ.കൺവീനർ പി.വിമല, എൻ.യു.എൽ എം.കോഡിനേറ്റർ പി.ശ്രീവിദ്യ, അക്കൗണ്ടന്റ് പി.സുധ, സി ഡി.എസ് അംഗങ്ങൾ, എം.ഇ.സി സിന്ധു, ബ്ലോക്ക് കോഡിനേറ്റർ കെ.നിമിഷ ,കുടുംബശ്രീ സംരംഭകർ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.