showcause

കാസർകോട് : തെരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്‌കർഷിക്കുന്ന മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനും എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽഅശ്വിനിയ്ക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. മാതൃകാ പെരുമാറ്റചട്ടം നോഡൽ ഓഫീസറും സബ് കളക്ടറുമായ സൂഫിയാൻ അഹമ്മദാണ് നോട്ടീസ് നൽകിയത്.

മുൻകൂട്ടി അനുമതി വാങ്ങാതെ ആളുകളെ പങ്കെടുപ്പിച്ചു റോഡ് ഷോ നടത്തിയതിനും പ്രചാരണത്തിനായി അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതിനുമാണ് അശ്വിനിക്ക് നോട്ടീസ് നൽകിയത്. നോട്ടീസ് നൽകി 48 മണിക്കൂറിനകം മറുപടി നൽകിയില്ലെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്നും നോഡൽ ഓഫീസർ കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തമാക്കി.

മാതൃകാ പെരുമാറ്റചട്ടം നോഡൽ ഓഫീസറും സബ് കളക്ടറുമായ സൂഫിയാൻ അഹമ്മദാണ് രാജ്‌മോഹൻ ഉണ്ണിത്താന് നോട്ടീസ് നൽകിയത്. മുൻകൂട്ടി അനുമതി വാങ്ങാതെ റോഡ് ഷോ നടത്തിയതിനും, പ്രചാരണത്തിനായി വാഹനം രൂപമാറ്റം വരുത്തിയതിനും അനുമതിയില്ലാതെ ലൗഡ് സ്പീക്കർ ഉപയോഗിച്ചതിനും റോഡ് ഷോയുടെ ഭാഗമായി പടക്കം പൊട്ടിച്ചതിനും കുട്ടികളെ റാലിയിൽ പങ്കെടുപ്പിച്ചതിനുമെതിരെയാണ് നോട്ടീസ് നൽകിയത്. നോട്ടീസ് നൽകി 48 മണിക്കൂറിനകം മറുപടി നൽകിയില്ലെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.