
കാസർകോട്; മധൂരിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന എട്ട് ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേരെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. മധൂർ ഹിദായത്ത് നഗർ അടുക്കത്ത് ഹൗസിൽ ഉമ്മർ(46), ഇസത്ത് നഗറിലെ മുഹമ്മദ് അജ്മൽ(37) എന്നിവരെയാണ് ഹിദായത്ത് നഗറിൽ വച്ച് പിടി കൂടിയത്. മയക്കുരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഉമ്മറും മുഹമ്മദ് അജ്മലുമെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവിൽ വച്ച് ആഫ്രിക്കൻ വംശജനായ യുവാവാണ് എം.ഡി.എം.എ തങ്ങൾക്ക് കൈമാറിയതെന്ന് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തി. വിദ്യാനഗർ എസ്.ഐമാരായ വി.വി.ശ്രീജേഷ്, ഇ.ഉമേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ വൈ.ബൈജു, ഹരിലാൽ, കൃഷ്ണനുണ്ണി, ഹോംഗാർഡ് റോബർട്ട് ജോസഫ്, ഡ്രൈവർ സുമേഷ് തുടങ്ങിയവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.