kpsta

കണ്ണൂർ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് വോട്ട് ചെയ്യാൻ പോസ്റ്റൽ ബാലറ്റ്, ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് (ഇ.ഡി.സി) എന്നിവയ്ക്ക് അപേക്ഷിക്കാൻ രണ്ടാം ഘട്ട പരിശീലനം നടക്കുന്ന കേന്ദ്രങ്ങളിൽ സൗകര്യം ഏർപ്പെടുത്തണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിലവിൽ ജില്ലയിലെ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രങ്ങളിൽ 12 വരെയാണ് അപേക്ഷിക്കാനുള്ള സൗകര്യം. അദ്ധ്യാപകർ മൂല്യനിർണയമുൾപ്പടെയുള്ള ജോലികളിൽ ആയതിനാൽ ഈ അവസരം പലർക്കും പ്രയോജനപ്പെടുത്താൻ സാധിക്കില്ല. അതിനാൽ രണ്ടാംഘട്ട പരിശീലനകേന്ദ്രങ്ങളിൽ അപേക്ഷിക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് തെരെഞ്ഞെടുപ്പ് കമ്മിഷന് നൽകിയ നിവേദനത്തിൽ സംഘടന ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് യു.കെ.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.രമേശൻ, പി.വി.ജ്യോതി, എം.കെ.അരുണ എന്നിവർ പ്രസംഗിച്ചു.