
കാഞ്ഞങ്ങാട്:അടിസ്ഥാനപെൻഷൻ കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്ന് എസ്.ബി.ഐ പെൻഷനേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. സൂര്യവംശി റസിഡൻഷ്യൽ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് മർസിലിൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.വി.രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഡെപ്യൂട്ടി മാനേജിംഗ് ഡയരക്ടർ കെ.വി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ടി.സേതുമാധവൻ നായർ കെ.പത്മനാഭ ഭട്ട് പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.വിജയൻ റിപ്പോർട്ടും കെ.വി.കൃഷ്ണൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണൻ പത്താനത്ത് സ്വാഗതവും എം.കൃഷ്ണൻ നന്ദിയും പറഞ്ഞു വി.മനോജ് ,വി.ദാമു,എ.സാബു എന്നിവർക്ക് യോഗത്തിൽ സ്വീകരണം നൽകി.