
പയ്യന്നൂർ : മിഡ് ടൗൺ റോട്ടറി ക്ലബ്ബിന്റെയും കണ്ണൂർ ചെസ് അസ്സോസിയേഷന്റെയും ആഭിമുഖ്യത്തിൽ നടന്ന അണ്ടർ 17 സംസ്ഥാന ചെസിലെ പൊതുവിഭാഗത്തിൽ അർപിത് എസ്.ബിജോയ് (കാസർകോട്) ഒന്നും എ.ആരുഷ് (പത്തനംതിട്ട ) രണ്ടും സ്ഥാനങ്ങൾ നേടി.പെൺകുട്ടികളിൽ അനുപം എം.ശ്രീകുമാർ (തിരുവനന്തപുരം) , എസ്.പൗർണമി ( പാലക്കാട്) എന്നിവരാണ് ജേതാക്കൾ. ദേശീയ ചെസ് മത്സരത്തിൽ ഇവർ കേരളത്തെ പ്രതിനിധീകരിക്കും.മിഡ് ടൗൺ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ.ടി.രഞ്ജിത്ത്കുമാറിന്റെ അദ്ധ്യക്ഷതയിൽ റോട്ടറി അസി.ഗവർണർ കെ.അരവിന്ദാക്ഷൻ സമ്മാനദാനം നിർവഹിച്ചു. ചെസ് അസ്സോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.എൻ.വിശ്വനാഥൻ , നഗരസഭ കൗൺസിലർ കെ.കെ.കുമാർ,വി.വി.ബാലറാം, ഗംഗാധരൻ മേലേടത്ത്, പി.എം.ഷാജി , കെ.വി.ഗിരീഷ് , കെ.വേണു, ഡോ.ഗൗതം ഗോപിനാഥ്, കെ.സുരേന്ദ്രൻ സംസാരിച്ചു.