
കണ്ണൂർ: തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം പാലിക്കുന്നതിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ജാഗ്രത പുലർത്തണമെന്ന് തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകൻ മാൻവേന്ദ്ര പ്രതാപ് സിംഗ് . ലംഘനമുണ്ടായാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം സ്ഥാനാർത്ഥികളും രാഷ്ട്രിയ പാർട്ടി പ്രതിനിധികളുമായും കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ യോഗത്തിൽ വ്യക്തമാക്കി.
യോഗത്തിൽ പൊലീസ് ഒബ്സർവർ സന്തോഷ് സിംഗ് ഗൗർ, അസിസ്റ്റന്റ് കളക്ടർ അനൂപ് ഗാർഗ്, തിരഞ്ഞെടുപ്പ് ഉദ്ദ്യോഗസ്ഥർ, സ്ഥാനാർഥികൾ, രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.ജില്ലാ കളക്ടറും കണ്ണൂർ ലോക്സഭാ മണ്ഡലം വരണാധികാരിയുമായി അരുൺ കെ.വിജയനും നിരീക്ഷകരും തിരഞ്ഞെടുപ്പ് സുതാര്യവും സമാധാനപരവുമായ നടത്താൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും പരിപൂർണ്ണ സഹകരണം അഭ്യർത്ഥിച്ചു.
അത് വേണ്ട
മതം, സമുദായം, പണം, മദ്യം എന്നിവ ഉപയോഗിച്ചുള്ള പ്രചാരണങ്ങൾ ഒരു തരത്തിലും പാടില്ല.
റാലികൾ ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികൾക്ക് അനുമതി വാങ്ങണം
അനുവദിച്ചിട്ടുള്ള സമയത്തിനുള്ളിൽ അവസാനിപ്പിക്കണം.
പോളിംഗ് ഏജന്റുമാർക്ക് കൃത്യമായ പരിശീലനം ഉറപ്പാക്കാൻ പാർട്ടികൾ ശ്രദ്ധിക്കണം
ചെലവ് രജിസ്റ്റർ കൃത്യമായിട്ട് തന്നെ സ്ഥാനാർത്ഥികൾ സൂക്ഷിക്കണം
അനധികൃത ചെലവുകൾ ശ്രദ്ധയിൽ പെട്ടാൽ നിയമനടപടി
ചെലവ് രജിസ്റ്റർ ഫലപ്രഖ്യാപനം വരെ കൃത്യമായി എഴുതി സൂക്ഷിക്കണം
ഫലം വന്നു 30 ദിവസത്തിനുള്ളിൽ ചെലവ് രജിസ്റ്ററിന്റെ പകർപ്പ് സമർപ്പിക്കണം